< Back
Kerala

Kerala
മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിക്ക് സ്റ്റേ ഇല്ല
|13 April 2021 1:34 PM IST
ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ.ടി ജലീലിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. ജലീല്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജലീലിന്‍റെ ഹരജി ഹൈക്കോടതി തള്ളിയിരിക്കുന്നത്.
ലോകായുക്ത ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ലോകായുക്ത ഉത്തരവിനെതിരെ വിശദമായ റിട്ട് ഹര്‍ജിയും നല്‍കിയിരുന്നു. ലോകായുക്ത വിധി നിയമപരമല്ല എന്നായിരുന്നു കെ ടി ജലീല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.
updating..