< Back
Kerala

Kerala
കൊല്ലം ബൈപാസിലുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു
|17 March 2022 7:41 AM IST
ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
കൊല്ലം ബൈപാസിലുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ടിപ്പർ ലോറിയും നാഷണൽ പെർമിറ്റ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
നാഷ്ണൽ പെർമിററ് ലോറി ഡ്രൈവറാണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.