< Back
Kerala

Kerala
പൂവച്ചലിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി
|21 Dec 2022 10:02 AM IST
പൂവച്ചൽ യു.പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിന്റെ ശരീരത്തിലൂടെയാണ് ലോറിയുടെ മുൻവശത്തെ ടയർ കയറിയിറങ്ങിയത്.
തിരുവനന്തപുരം: പൂവച്ചലിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പൂവച്ചൽ യു.പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിന്റെ ശരീരത്തിലൂടെയാണ് ലോറിയുടെ മുൻവശത്തെ ടയർ കയറിയിറങ്ങിയത്. രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സിമന്റ് കയറ്റിവന്ന ലോറിയാണ് വിദ്യാർഥിയെ ഇടിച്ചിട്ടത്. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.