< Back
Kerala

Kerala
മലപ്പുറത്തേത് എം പോക്സിൻ്റെ ക്ലേഡ് 1 വകഭേദം; ഇന്ത്യയിൽ സ്ഥിരീകരിക്കുന്നത് ആദ്യമായി
|23 Sept 2024 6:59 PM IST
വ്യാപനശേഷി കൂടുതലുള്ള വകഭേദമാണിത്
മലപ്പുറം: മഞ്ചേരിയിൽ യുവാവിന് സ്ഥിരീകരിച്ചത് എം പോക്സിന്റെ പുതിയ വകഭേദമെന്ന് പരിശോധനാ റിപ്പോർട്ട്. വ്യാപനശേഷി കൂടുതലുള്ള ക്ലേഡ് 1 വകഭേദമാണിത്.
യുഎഇയിൽ നിന്ന് വന്ന 38 വയസുകാരനാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എടവണ്ണ സ്വദേശിയായ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി. ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥയടക്കം പ്രഖ്യാപിച്ചിട്ടുള്ള ഒരു വകഭേദമാണിത്. ക്ലേഡ് 1 ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ യോഗങ്ങൾ വിളിച്ചു ചേർത്തിട്ടുണ്ട്.