< Back
Kerala
ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി കുടുംബവുമായി സംസാരിച്ചു
Kerala

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി കുടുംബവുമായി സംസാരിച്ചു

Web Desk
|
16 April 2024 12:00 PM IST

പാലക്കാട് കേരളശേരി സ്വദേശിയായ സുമേഷ് ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പിതാവ്

പാലക്കാട്: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി സുമേഷ് സുരക്ഷിതനെന്ന് കുടുംബം. പാലക്കാട് കേരളശേരി സ്വദേശിയായ സുമേഷ് സുരക്ഷിതനെന്നും ഇന്നലെ രാത്രി മകന്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നും പിതാവ് ശിവരാമന്‍ പറഞ്ഞു.

ആശയവിനിമയം നടത്താന്‍ സൗകര്യമൊരുക്കി തന്ന സര്‍ക്കാരുകള്‍ക്ക് നന്ദിയുണ്ടെന്നും പിതാവ് പറഞ്ഞു. മകനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചെന്നും ശിവരാമന്‍ പറഞ്ഞു.

Similar Posts