< Back
Kerala
SURESH GOPI- TRISSUR MAYOR
Kerala

സുരേഷ് ​ഗോപിയെ പുകഴ്ത്തിയതിൽ വിശ​ദീകരണവുമായി തൃശൂർ മേയർ

Web Desk
|
6 July 2024 10:06 AM IST

'ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം അഭ്യൂഹം മാത്രം'

തൃശൂർ: താൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം അഭ്യൂഹം മാത്രമെന്ന് തൃശൂർ മേയർ എം.കെ വർഗീസ്. ആര് വികസനത്തിനൊപ്പം നിന്നാലും താൻ അവർക്കൊപ്പം നിൽക്കും. സി.പി.ഐക്ക് എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. നിയമസഭ തിരഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാവുന്നത് ചിന്തിച്ചിട്ടില്ലെന്നും എൽ.ഡി.എഫിനൊപ്പമാണ് താനെന്നും എം.കെ വർഗീസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ​ഗോപി എം.പിയാവാൻ പ്രാപ്തനാണെന്ന തരത്തിൽ എം.കെ വർ​ഗീസ് പറഞ്ഞിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മേയർക്കെതിരെ സിപിഐ പരസ്യമായി രം​ഗത്ത് വന്നിരുന്നു.

Similar Posts