< Back
Kerala

Kerala
കത്ത് വ്യാജമെന്ന് ആവർത്തിച്ച് മേയർ; യഥാർഥ കത്ത് ഹാജരാക്കാൻ പരാതിക്കാരന് നിർദേശം
|2 Dec 2022 5:34 PM IST
ഓംബുഡ്സ്മാനു മുന്നിൽ ഹിയറിങ്ങിന് ഹാജരായപ്പോഴാണ് മേയർ നിലപാട് ആവർത്തിച്ചത്.
തിരുവനന്തപുരം: കോർപറേഷനിലെ നിയമന വിവാദത്തിൽ തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആവർത്തിച്ച് മേയർ ആര്യാ രാജേന്ദ്രൻ. ഓംബുഡ്സ്മാനു മുന്നിൽ ഹിയറിങ്ങിന് ഹാജരായപ്പോഴാണ് മേയർ നിലപാട് ആവർത്തിച്ചത്.
യഥാർഥ കത്തുണ്ടെങ്കിൽ ഹാജരാക്കാൻ പരാതിക്കാരന് ഓംബുഡ്സ്മാൻ നിർദേശം നൽകി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ സുധീർ ഷാ പാലോടാണ് പരാതിക്കാരൻ.
കത്ത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. ഇന്ന് നടന്ന ഓൺലൈൻ ഹിയറിങ്ങിലാണ് ഇരുവരും ഹാജരായത്.
എന്നാൽ രാതിയുടെ അടിസ്ഥാനമെന്താണെന്നും രാഷ്ട്രീയ പ്രേരിതമായാണോ പരാതിയെന്നും ഓംബുഡ്‌സ്മാൻ നിർദേശിച്ചു. തുടർന്നാണ് യഥാർഥ കത്തുണ്ടെങ്കിൽ ഹാജരാക്കാൻ നിർദേശിച്ചത്.