< Back
Kerala
palayam market

പാളയം മാര്‍ക്കറ്റ്

Kerala

പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മേയര്‍

Web Desk
|
8 Nov 2023 7:22 AM IST

വ്യാപാരികളുമായി ഈ മാസം പതിനാറിന് മേയര്‍ വീണ്ടും ചര്‍ച്ച നടത്തും

കോഴിക്കോട്: കോഴിക്കോട് പാളയത്തെ പഴം -പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നതില്‍ വ്യാപാരികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മേയര്‍ ബീന ഫിലിപ്പ്. പുതിയ വ്യാപാര സമുച്ചയത്തിലെ വാടക സംബന്ധിച്ച് കോര്‍പറേഷന്‍ തീരുമാനമെടുത്തിട്ടില്ല.വ്യാപാരികളുമായി ഈ മാസം പതിനാറിന് മേയര്‍ വീണ്ടും ചര്‍ച്ച നടത്തും.

പാളയത്തെ പഴം, പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന കെട്ടി സമുച്ചയത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് വിശദീകരണവുമായി കോര്‍പറേഷന്‍ രംഗത്തെത്തിയത്. പാളയം ഭാഗത്തെ തിരക്ക് കുറയ്ക്കുന്നതിനും വ്യാപാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതെന്ന് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.വ്യാപാര സമുച്ചയത്തിലെ വാടക കോര്‍പറേഷന്‍ നിശ്ചയിട്ടില്ല. വാടകയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യാപാരികള്‍‌ക്ക് അനുകൂലമായ തീരുമാനമേ കോര്‍പറേഷന്റെ ഭാഗത്ത് നിന്നുണ്ടാകൂവെന്നും മേയര്‍ പറഞ്ഞു.

മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് പാളയത്തെ വ്യാപാരികള്‍ ഇന്നലെ കടകള്‍ അടച്ച് സൂചനാ സമരം നടത്തിയിരുന്നു. രണ്ടരലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന മാര്‍ക്കറ്റില്‍ 100 ചില്ലറ വില്‍പ്പനക്കാര്‍ക്കും 33 മൊത്തക്കച്ചവടക്കാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സൗകര്യമുണ്ടാകും. പാളയം മാര്‍ക്കറ്റ് 2024ല്‍ കല്ലുത്താന്‍കടവിലേക്ക് മാറ്റാനാണ് കോര്‍പറേഷന്‍ ആലോചിക്കുന്നത്.



Similar Posts