< Back
Kerala
വ്യാജ കേസ് നൽകിയതിൽ മനംനൊന്ത് പഞ്ചായത്ത് മെമ്പറും മാതാവും ആത്മഹത്യ ചെയ്തു
Kerala

വ്യാജ കേസ് നൽകിയതിൽ മനംനൊന്ത് പഞ്ചായത്ത് മെമ്പറും മാതാവും ആത്മഹത്യ ചെയ്തു

Web Desk
|
14 July 2025 9:41 AM IST

ബിജെപി പ്രവർത്തകരാണ് വ്യാജകേസ് നൽകിയതെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗവും മാതാവും വീട്ടിൽ മരിച്ച നിലയിൽ. വക്കം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ അരുൺ, മാതാവ് വത്സല എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

തനിക്കെതിരായ വ്യാജ കേസിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് അരുൺ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിന് നാലുപേരാണ് കാരണക്കാരെന്നും തനിക്കെതിരായ ജാതി കേസും മോഷണകേസും വ്യാജമാണെന്നും കുറിപ്പിൽ പറയുന്നു. ജോലിക്കായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുക്കാനും പാസ്‌പോർട്ട് പുതുക്കാനും പോലും കഴിയാത്ത സ്ഥിതിയാണ്. മാനസിക വിഷമത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിലുണ്ട്. വക്കം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗമാണ് അരുൺ.

അരുണിനെതിരെ കള്ളക്കേസ് നൽകിയത് ബിജെപിയാണെന്നാണ് ആരോപണം. ബിജെപി പ്രവർത്തകരാണ് കേസ് നൽകിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിഷ്ണു ആരോപിച്ചു. കടക്കാവൂർ പൊലീസ് സ്റ്റേഷനിലാണ് അരുണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസിലെ പരാതിക്കാരുടെ പേരുകളാണ് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.

watch video:

Similar Posts