< Back
Kerala
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു
Kerala

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

Web Desk
|
22 Nov 2024 10:49 PM IST

16 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. പി.വി അബ്ദുൽ വഹാബ് എംപി, എംഎൽഎ മാരായ പി.ടി.എ റഹീം , മുഹമ്മദ് മുഹ്സിൻ, ഉമർ ഫൈസി മുക്കം, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉൾപ്പെടെ 16 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.

നിലേശ്വരം മുനിസിപ്പാലിറ്റി ചെയർമാനായ മുഹമ്മദ് റാഫി പി.പി, താനൂർ മുനിസിപ്പാലിറ്റി കൗൺസിലർ അക്ബർ പി.ടി, ഒഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌കർ കോരാട്, അഡ്വ. മൊയ്തീൻകുട്ടി, ജാഫർ ഒ.വി, ഷംസൂദ്ദീൻ അരിഞ്ഞിറ, നൂർ മുഹമ്മദ് നൂർഷാ കെ, അനസ് എം.എസ്, കരമന ബായർ, അഡ്വ. എം.കെ സക്കീർ, മലപ്പുറം കലക്ടർ വി.ആർ വിനോദ് ഐഎഎസ് എന്നിവരാണ് മറ്റ് അംഗങ്ങൾ

Related Tags :
Similar Posts