< Back
Kerala
ആരോഗ്യമന്ത്രിക്ക് താക്കീത് നൽകിയിട്ടില്ല; വാർത്തകൾ തള്ളി സ്പീക്കർ
Kerala

ആരോഗ്യമന്ത്രിക്ക് താക്കീത് നൽകിയിട്ടില്ല; വാർത്തകൾ തള്ളി സ്പീക്കർ

Web Desk
|
31 Aug 2022 10:52 AM IST

ഉത്തരങ്ങളിൽ നിന്നും മനപൂർവം ഒഴിഞ്ഞു മാറിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി

തിരുവനന്തപുരം:ആരോഗ്യമന്ത്രിക്ക് താക്കീത് നൽകിയിട്ടില്ലെന്ന് സ്പീക്കർ. വ്യത്യസ്ത ചോദ്യങ്ങൾക്ക് ഒരേ ഉത്തരം നൽകുന്നത് ബ്രാക്കറ്റിൽ നൽകുകയാണ് പതിവ്.. എന്നാൽ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ഇതിന് കഴിയില്ല. മന്ത്രിയുടെതല്ലാത്ത കുറ്റത്തിന്റെ പേരിലുള്ള തെറ്റിദ്ധാരണജനകമായ വാർത്തകളാണ് നൽകിയതെന്നും സ്പീക്കർ പറഞ്ഞു. ഉത്തരങ്ങളിൽ നിന്നും മനപൂർവം ഒഴിഞ്ഞു മാറിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

പി.പി.ഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മന്ത്രിയുടെ ഒരേ ഉത്തരം. ഇതിനെതിരെ എപി അനിൽകുമാർ പരാതി നൽകിയിരുന്നു. കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളിലെ അപാകത, പി.പി.ഇ കിറ്റ് അഴിമതി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് മന്ത്രി ഒരേ ഉത്തരം നൽകിയത്. മറുപടി മനപ്പൂര്‍വ്വം ഒഴിവാക്കുന്നു എന്നും വിവരം ലഭിക്കാൻ ഉള്ള അവകാശം ഇല്ലാതാകുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് എപി അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകിയത്.

Related Tags :
Similar Posts