< Back
Kerala
‘തട്ടിക്കൊണ്ടുപോയവർ 10 ലക്ഷം ആവശ്യപ്പെട്ടു’;​ താമരശ്ശേരിയിൽനിന്ന് കാണാതായ യുവാവിനെ കണ്ടെത്തി
Kerala

‘തട്ടിക്കൊണ്ടുപോയവർ 10 ലക്ഷം ആവശ്യപ്പെട്ടു’;​ താമരശ്ശേരിയിൽനിന്ന് കാണാതായ യുവാവിനെ കണ്ടെത്തി

Web Desk
|
15 July 2024 11:05 PM IST

ഇയാളെ തട്ടിക്കൊണ്ടുപോയവർ വൈത്തിരിയിൽ ഇറക്കിവിടുകയായിരുന്നു

കോഴിക്കോട്: താമരശ്ശേരിയിൽനിന്ന് കഴിഞ്ഞ ദിവസം കാണാതായ കോഴിക്കോട് ചെറുവറ്റ സ്വദേശി ഹർഷാദിനെ കണ്ടെത്തി. അടിവാരത്തുനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വി​ധേയനാക്കി.

ഇയാളെ തട്ടിക്കൊണ്ടുപോയവർ വൈത്തിരിയിൽ ഇറക്കിവിടുകയായിരുന്നു. അവിടെനിന്ന് ബസിലാണ് അടിവാരത്ത് എത്തിയത്.

ശനിയാഴ്ചയാണ് ഹർഷാദിനെ കാണാതാകുന്നത്. ഭാര്യാ വീട്ടിൽനിന്ന് അർധരാത്രി സുഹൃത്തിനെ കാണാനെന്ന് പറഞ്ഞത് പോയതാണ്. പിന്നീട് തിരിച്ചുവന്നില്ല. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഞായറാഴ്ച കുടുംബാംഗങ്ങളുമായി ഹർഷാദ് ഫോണിൽ സംസാരിച്ചിരുന്നു. തന്നെ മോചിപ്പിക്കണമെങ്കിൽ 10 ലക്ഷമാണ് തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെടുന്നതെന്ന് കുടുംബത്തോട് പറഞ്ഞു. കൂടാതെ മറ്റൊരാളും പണം ആവശ്യപ്പെട്ട് കുടുംബത്തെ വിളിച്ചു. ​പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് അടിവാരത്തുനിന്ന് ഇയാളെ കണ്ടെത്തുന്നത്.

Similar Posts