< Back
Kerala

Kerala
ബേലൂർ മഗ്‌നക്കൊപ്പം മറ്റൊരു മോഴയാനയും; കർഷകനെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നും തുടരും
|14 Feb 2024 7:22 AM IST
ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം വനാതിർത്തിയിലേക്ക് തിരിച്ചു
വയനാട്: മാനന്തവാടിയിൽ കർഷകനെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും.ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം വനാതിർത്തിയിലേക്ക് തിരിച്ചു. ഇവർ നൽകുന്ന റേഡിയോ കോളർ വിവരങ്ങൾ വിലയിരുത്തി മയക്കുവെടി വെക്കാനുള്ള ആർ.ആർ.ടി വെറ്റിനറി സംഘാംഗങ്ങൾ കാടുകയറും.
ആന മണ്ണുണ്ടി വനമേഖലയിൽ നിന്ന് ബാവലി ഭാഗത്തേക്ക് നീങ്ങിയതായാണ് വിവരം. ബേലൂർ മഗ്‌നക്കൊപ്പം മറ്റൊരു മോഴയാന കൂടി ഉള്ളതായി ഇന്നലെ വനം വകുപ്പിന് ലഭിച്ച ഡ്രോൺ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഇന്നലെ രണ്ടു തവണ മയക്കുവെടി വെക്കാൻ ദൗത്യസംഘം ശ്രമിച്ചിരുന്നെങ്കിലും ദൗത്യം വിജയിച്ചിരുന്നില്ല.