Kerala

Kerala
വീടിനുള്ളിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ അമ്മയും കുഞ്ഞും മരിച്ചു
|17 May 2023 8:40 AM IST
ഇന്നലെ വൈകിട്ടാണ് ഇരുവരെയും വീടിനുള്ളിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം: പുത്തൻതോപ്പിൽ പൊള്ളലേറ്റ് അമ്മയും കുഞ്ഞും മരിച്ചു. പുത്തൻതോപ്പ് റോജാ ഡെയ്‌ലിൽ അഞ്ജു, ഒൻപത് മാസം പ്രായമുള്ള മകൻ ഡേവിഡ് എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് ഇരുവരെയും വീടിനുള്ളിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് അഞ്ജു മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൻ ഇന്ന് രാവിലെയാണ് മരിച്ചത്.

