< Back
Kerala
തദ്ദേശ സ്ഥാപനങ്ങളിൽ കരാർ നിയമനം നേടിയ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം- യൂത്ത് ലീ​ഗ്
Kerala

തദ്ദേശ സ്ഥാപനങ്ങളിൽ കരാർ നിയമനം നേടിയ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം- യൂത്ത് ലീ​ഗ്

Web Desk
|
10 Jan 2026 4:44 PM IST

സ്ഥിരപ്പെടുത്തുന്നവരിൽ ഭൂരിഭാ​ഗവും എൽഡിഎഫുമായി ബന്ധപ്പെട്ടവർ

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിൽ കരാർ നിയമനം നേടിയ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന് യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. തൊഴിൽ നേടുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനമാണിത്. ഉദ്യോ​ഗാർഥികളെ സർക്കാർ വഞ്ചിച്ചു. 900 ആളുകളെ സ്ഥിരമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ടെക്നിക്കൽ അസിസ്റ്റന്റുമാർ എളമരം കരീമിന് നൽകിയ കത്ത് പുറത്തുവന്നിട്ടുണ്ടെന്നും സ്ഥിരപ്പെടുത്തുന്നവരിൽ ഭൂരിഭാ​ഗവും എൽഡിഎഫുമായി ബന്ധപ്പെട്ടവരാണെന്നും ഫിറോസ് ആരോപിച്ചു.

ദേശാഭിമാനി പത്രത്തിൻ്റെ വരിക്കാരാണെന്നത് മാനദണ്ഡമാക്കിയാണ് നിയമനം നടത്താൻ ശ്രമിക്കുന്നത്. പാർട്ടി നിയമനമാണ് നടക്കുന്നത്. പിൻവാതിൽ നിയമനം അം​ഗീകരിക്കില്ല. നിയമന നീക്കം ഉപേക്ഷിക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റിനായി യൂത്ത് ലീ​ഗ് അവകാശവാദം ഉന്നയിച്ചിട്ടില്ല.തദ്ദേശതെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാധാന്യം നൽകി. ആവശ്യപ്പെടാതെ തന്നെ യുവാക്കളെ പരി​ഗണിക്കുമെന്ന് ലീ​ഗ് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.

Similar Posts