< Back
Kerala
പെരുമ്പാവൂരിലെ പിഞ്ചുകുഞ്ഞിന്റേത് കൊലപാതകം; മാതാപിതാക്കൾ പിടിയിൽ, കൊലയ്ക്ക് കാരണം പരിപാലിക്കുന്നതിലെ തർക്കം
Kerala

പെരുമ്പാവൂരിലെ പിഞ്ചുകുഞ്ഞിന്റേത് കൊലപാതകം; മാതാപിതാക്കൾ പിടിയിൽ, കൊലയ്ക്ക് കാരണം പരിപാലിക്കുന്നതിലെ തർക്കം

Web Desk
|
11 Nov 2023 8:15 PM IST

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇവരെ അസമിലെത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്.

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ. അസം സ്വദേശികളായ മുക്ഷിദുൽ ഇസ്‍ലാം, മുഷിതാ ഖാത്തൂൻ എന്നിവരാണ് പിടിയിലായത്. കുഞ്ഞിനെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്ന് പൊലിസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇവരെ അസമിലെത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്.

ഒക്ടോബർ എട്ടിനാണ് 10 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പെരുമ്പാവൂരിലെ മുടിക്കലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസിന്റെ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നെങ്കിലും ഒളിവിൽ പോയതിനാൽ പിടികൂടാനായിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് അസാമിൽ നിന്ന് ഇവരെ കഴിഞ്ഞ ദിവസം പിടികൂടിയത്.

Similar Posts