< Back
Kerala
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും
Kerala

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും

Web Desk
|
14 Nov 2024 8:46 AM IST

എഡിഎമ്മിന്റെ മരണക്കേസിൽ പി.പി ദിവ്യ സ്ഥാനം രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്

കണ്ണൂർ: പി.പി ദിവ്യയുടെ ഒഴിവിലേക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് പി.പി ദിവ്യ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. നിലവിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ കെ.കെ രത്‌നകുമാരിയാണ് സിപിഎം സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കും. ഇന്ന് 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനത്തിനുശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കും. എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരു മാസം പൂർത്തിയാകുമ്പോഴാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ്.

Similar Posts