< Back
Kerala
ഗുജറാത്തിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം 13 ആയി
Kerala

ഗുജറാത്തിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം 13 ആയി

Web Desk
|
10 July 2025 2:42 PM IST

മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

വഡോദര: ഗുജറാത്തിലെ വാഡോദരയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം 13 ആയി. രണ്ട് ലോറി ഉൾപ്പടെ വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. 1985 ൽ നിർമിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ബുധനാഴ്ചയാണ് മഹിസാർ നദിക്ക് കുറുകെയുള്ള ഗംഭീര പാലം തകർന്നത്. രണ്ട് തൂണുകൾക്കിടയിലുള്ള പാലത്തിന്റെ സ്ലാബ് മുഴുവൻ തകർന്ന് നദിയിൽ വീഴുകയായിരുന്നു. രണ്ട് ട്രക്കുകളും ഒരു ബൊലേറോ ജീപ്പും അടക്കമുള്ള വാഹനങ്ങളാണ് നദിയിലേക്ക് മറിഞ്ഞത്.

Similar Posts