< Back
Kerala
kerala niyamasabha, local ward division,niyamasabha,latest malayalam news,kerala news,വാര്‍ഡ് വിഭജനം,നിയമസഭ

പ്രതീകാത്മക ചിത്രം

Kerala

സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലേറെ അതിദരിദ്രരെന്ന് നിയമസഭാ രേഖ; സർക്കാരിന്റേത് കള്ളക്കണക്കെന്ന് പ്രതിപക്ഷം

Web Desk
|
31 Oct 2025 6:29 PM IST

അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കായി പുതിയ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സെപ്റ്റംബർ 30ന് ഷൊർണൂർ എംഎൽഎ പി.മമ്മിക്കുട്ടിയുടെ ചോദ്യത്തിന് സർക്കാർ നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിന് ഒരുങ്ങുന്ന സർക്കാരിനോട് നിയമസഭ രേഖ ഉയർത്തി ചോദ്യവുമായി പ്രതിപക്ഷം. അതിദാരിദ്ര്യ വിഭാഗത്തിലുള്ള എത്രപേർക്ക് റേഷൻ കാർഡുകൾ ഉണ്ടെന്ന ചോദ്യത്തിന് അഞ്ചുലക്ഷത്തിലധികം എഎവൈ കാർഡുകൾ ഉണ്ടെന്നായിരുന്നുസർക്കാർ നൽകിയ മറുപടി. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കായി പുതിയ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും മറുപടിയിൽ പറയുന്നു.

നിയമസഭയിൽ മന്ത്രി ജി.ആർ അനിൽ രേഖാമൂലം നൽകിയ മറുപടി ആയുധമാക്കിയാണ് സർക്കാരിനോട് പ്രതിപക്ഷത്തിന്റെ ചോദ്യം. സംസ്ഥാനത്ത് 5,91,194 എഎവൈ റേഷൻ കാർഡ് നിലവിലുണ്ടെന്ന് സർക്കാർ നിയമസഭയിൽ പറഞ്ഞ മറുപടി പ്രതിപക്ഷം പുറത്ത് ഉന്നയിച്ചു. പാലക്കാട് ജില്ലയിൽ മാത്രം 49,530 കുടുംബങ്ങൾ അതി ദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകൾ ആണെന്നും സർക്കാരിന്റെ ഉത്തരത്തിലുണ്ട്. അതിദാരിദ്രർക്കുള്ള പുതിയ റേഷൻ കാർഡ് അപേക്ഷകൾ ഇപ്പോഴും സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചത് കഴിഞ്ഞമാസം 30നാണ്.

സെപ്റ്റംബർ 30ന് ഷൊർണൂർ എംഎൽഎ പി.മമ്മിക്കുട്ടിയുടെ ചോദ്യത്തിന് സർക്കാർ നൽകിയ മറുപടിയിലാണ് കണക്കുകളുള്ളത്. പാലക്കാട് ജില്ലയിൽ മാത്രം 49,530 കുടുംബങ്ങൾ അതിദരിദ്ര റേഷൻകാർഡ് ഉടമകളായി ഉണ്ടെന്നും സർക്കാരിന്റെ മറുപടിയിലുണ്ട്. എന്നാൽ സർക്കാർ ഇപ്പോൾ പറയുന്ന കണക്കുപ്രകാരം 64006 പേരെയാണ്‌ അതിദരിദ്ര പട്ടികയിൽ ഉൾപ്പെടുത്തിയത്.

അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സമയത്താണ് നിയമസഭയിലെ ഉത്തരമുയർത്തി പ്രതിപക്ഷത്തിന്റെ ചോദ്യം. നിയമസഭയിൽ സർക്കാർ പറഞ്ഞത് കള്ളമാണോ എന്നും പ്രതിപക്ഷം ചോദ്യം ഉന്നയിച്ചു. കള്ളക്കണക്കുകൾ ഉയർത്തി ജനങ്ങളെ പരിഹസിക്കുകയാണ് സർക്കാരിന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Similar Posts