< Back
Kerala

Kerala
'ഇ.പി ജയരാജൻ പറഞ്ഞത് പാർട്ടി വിശ്വസിക്കുന്നു': എം.വി ഗോവിന്ദൻ
|13 Nov 2024 11:34 AM IST
'ഇ.പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല'
കണ്ണൂർ: പുസ്തകവിവാദത്തിൽ ഇ.പി ജയരാജൻ പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആളുകൾ രചന നടത്താനും പുസ്തകം എഴുതാനും പാർട്ടിയോട് മുൻകൂർ അനുവാദം വാങ്ങേണ്ട കാര്യമില്ല. ഇ.പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പാർട്ടിയുമായി ആലോചന വേണം. ഇ.പി പുസ്തകം എഴുതി പൂർത്തിയാക്കിയില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.