< Back
Kerala
കളവ് ചെയ്ത മുൻ പിഎയെ പാർട്ടി സംരക്ഷിക്കുന്നു; സി.സി മുകുന്ദൻ എംഎൽഎ
Kerala

കളവ് ചെയ്ത മുൻ പിഎയെ പാർട്ടി സംരക്ഷിക്കുന്നു; സി.സി മുകുന്ദൻ എംഎൽഎ

Web Desk
|
14 July 2025 11:54 AM IST

പാർട്ടി സ്ഥാനം നഷ്ടപ്പെട്ടതിനേക്കാൾ വലിയ പ്രശ്‌നം തന്റെ വീട് ജപ്തി ഭീഷണിയിലാണെന്നതാണെന്നും എംഎൽഎ പറഞ്ഞു

തൃശൂർ: ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സിപിഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നാട്ടിക എംഎൽഎ സി.സി മുകുന്ദൻ. കളവ് ചെയ്ത തന്റെ മുൻ പിഎയെ പാർട്ടി സംരക്ഷിക്കുകയാണ്. മുൻ പിഎക്ക് പാർട്ടിയുടെ സംരക്ഷണം ലഭിക്കുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും മുകുന്ദൻ പറഞ്ഞു.

മുൻ പിഎ മസൂദ് കള്ള ഒപ്പിട്ട് സർക്കാരിൽ നിന്നും പണം തട്ടിയെന്ന് സി.സി മുകുന്ദൻ ആരോപിച്ചു. പാർട്ടി സ്ഥാനം നഷ്ടമായതല്ല ഇപ്പോഴത്തെ വലിയ പ്രശ്‌നം. കടംകേറി തന്റെ വീട് ജപ്തി ഭീഷണിയിൽ ആണ്. എംഎൽഎ ആയതുകൊണ്ട് മാത്രമായിരിക്കാം വീട് ജപ്തി ചെയ്യാത്തത്. ഓട് പൊളിച്ച് എംഎൽഎ ആയ ആളല്ലതാനെന്നും എന്തു സംഭവിച്ചാലും പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്നും സിസി മുകുന്ദൻ പറഞ്ഞു.

watch video:

Similar Posts