
പി.വി അന്‍വർ സിപിഎമ്മിനോട് കാണിച്ച നന്ദികേടിന് നിലമ്പൂരിലെ ജനങ്ങള്‍ തിരിച്ചടി നൽകും; ടി.കെ ഹംസ
|1982 ല്‍ മുന്നണി മാറി വന്ന ആര്യാടന്‍ മുഹമ്മദിനെ നിലമ്പൂരുകാർ തോല്‍പ്പിച്ചതുപോലെ അന്‍വർ പിന്തുണക്കുന്നയാളെയും തോല്‍പിക്കും
കോഴിക്കോട്: പി.വി അന്‍വർ സിപിഎമ്മിനോട് കാണിച്ച നന്ദികേടിന് നിലമ്പൂരിലെ ജനങ്ങള്‍ തിരിച്ചടി നൽകുമെന്ന് മുതിർന്ന സിപിഎം നേതാവും നിലമ്പൂരില്‍ നിന്നുള്ള മുന്‍ എംഎല്‍എയുമായ ടി.കെ ഹംസ. 1982 ല്‍ മുന്നണി മാറി വന്ന ആര്യാടന്‍ മുഹമ്മദിന് നിലമ്പൂരുകാർ തോല്‍പ്പിച്ചതുപോലെ അന്‍വർ പിന്തുണക്കുന്നയാളെയും തോല്‍പിക്കും. നിലമ്പൂരില്‍ എല്‍ഡിഎഫിന്‍റെ വിജയം ഉറപ്പെന്നും ഹംസ മീഡിയവണിനോട് പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ ദേശീയ തലത്തിലെ തിരിച്ചുവരവിനെ തുടർന്ന് കോൺഗ്രസിലേക്ക് തിരികെ വന്ന ആന്‍റണി കോൺഗ്രസുകാരനായ ആര്യാടന്‍ മുഹമ്മദിന് നിലമ്പൂരില്‍ സീറ്റ് നൽകിയതില്‍ പ്രതിഷേധിച്ചാണ് ഡിസിസി പ്രസിഡന്‍റായിരുന്ന ഹംസ 1982ല്‍ കോൺഗ്രസ് വിടുന്നത്.
ആ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിറ്റ് പാർട്ടിയുടെ പിന്തുണയോടെ നിലമ്പൂരില്‍ തന്നെ മത്സരിച്ച് ആര്യാടന്‍ മുഹമ്മദിനെ തോല്‍പിച്ചു. സിപിഎമ്മിനോട് നന്ദികേട് കാണിച്ച പി.വി അന്‍വറിനുള്ള മറുപടി നിലമ്പൂരിലെ വോട്ടർമാർമാർ നൽകും. ഈ തെരഞ്ഞെടുപ്പിലും പ്രചരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് പറഞ്ഞ ഹംസ ബേപ്പൂർ തെരഞ്ഞെടുപ്പ്കാലത്ത് പാടിയ പ്രചരണ ഗാനത്തിന്‍റെ ഈരടികളും ഓർമിച്ചു.