< Back
Kerala

Kerala
എറണാകുളത്ത് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു
|26 March 2023 6:26 AM IST
അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്നാണ് മനോഹരനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്
തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു.തൃപ്പൂണിത്തുറ സ്വദേശി മനോഹരൻ ആണ് മരിച്ചത്.
സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്നാണ് മനോഹരനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത് .