< Back
Kerala

Kerala
എറണാകുളത്ത് അമ്പലങ്ങളിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ ആൾ പിടിയിൽ
|8 July 2023 7:26 PM IST
പോത്താനിക്കാട് സ്വദേശി പരീതിനെയാണ് പുത്തൻ കുരിശ് പൊലീസ് പിടികൂടിയത്
എറണാകുളം: എറണാകുളത്ത് അമ്പലങ്ങളിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ ആൾ പിടിയിൽ. പോത്താനിക്കാട് സ്വദേശി പരീതിനെയാണ് പുത്തൻ കുരിശ് പൊലീസ് പിടികൂടിയത്. എറണാകുളം തൃശൂർ ജില്ലകളിൽ ഇരുപതിലേറെ മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്.
ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേരുന്നത്. പുത്തൻകുരിശ് ഭാഗത്തെ മൂന്ന് ക്ഷേത്രങ്ങളിൽ തുടർച്ചയായി മോഷണം നടന്നതോടെ പൊലീസ് അന്വേഷണം നടത്തുകയും പരീതിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.