
Photo| Special Arrangement
ഉണ്ണികൃഷ്ണൻ പോറ്റി കേരളത്തിലെ സിപിഎം നേതാക്കളെ പോറ്റികൊണ്ടിരിക്കുന്ന ആൾ; എ.പി അനിൽകുമാർ എംഎൽഎ
|ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്ചുതൻ നയിക്കുന്ന സ്വദേശ രക്ഷാ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
പാലക്കാട്: ഉണ്ണികൃഷ്ണൻ പോറ്റി കേരളത്തിലെ സിപിഎം നേതാക്കളെ പോറ്റികൊണ്ടിരിക്കുന്ന ആളാണെന്ന് എപി അനിൽകുമാർ എംഎൽഎ. ഉണ്ണികൃഷ്ണൻ കേരളത്തിലെ സിപിഎം നേതാക്കളെ പോറ്റികൊണ്ടിരിക്കുകയാണെന്നതിന് വ്യക്തമായ തെളിവാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും അനിൽകുമാർ പറഞ്ഞു.
ശബരിമലയിൽ കവർച്ച നടത്തുന്നു, ഗുരുവായൂരിലുൾപ്പെടെ ക്രമക്കേട് കണ്ടെത്തിയതായും ആചാരലംഘനങ്ങൾ ഗവൺമെന്റിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡണ്ടും എംഎൽഎയുമായ എ പി അനിൽകുമാർ പറഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്ചുതൻ നയിക്കുന്ന സ്വദേശ രക്ഷാ യാത്രയുടെ സമാപന സമ്മേളനം കൊഴിഞ്ഞാമ്പാറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും അദ്ദേഹം വിമർശിച്ചു. കർഷകരുടെ പ്രശ്നങ്ങളിൽ ഇതുവരെ നിയമസഭയിൽ പോലും ഇടപെട്ടില്ലെന്നും വൈദ്യുതി വകുപ്പിൽ കെ കൃഷ്ണൻകുട്ടി പരാജയമാണെന്നും അനിൽകുമാർ പറഞ്ഞു. യാത്രയ്ക്ക് സിപിഎമ്മിലെ വിമത പഞ്ചായത്ത് പ്രസിഡന്റ് സതീഷും പഞ്ചായത്ത് അംഗങ്ങളും വഴിയിൽ അഭിവാദ്യമർപ്പിക്കാൻ എത്തിയിരുന്നു.