< Back
Kerala

Kerala
അതിരപ്പിള്ളിയിൽ കബാലിയെ പ്രകോപിപ്പിച്ചയാൾ പിടിയിൽ
|9 Oct 2023 11:45 PM IST
തൃശൂർ കൈപ്പമംഗലം സ്വദേശി ഷബീറാണ് വനം വകുപ്പിന്റെ പിടിയിലായത്
അതിരപ്പിള്ളി: മലക്കപ്പാറയിൽ കബാലി എന്ന വിളിപ്പേരുള്ള കാട്ടാനയെ പ്രകോപിപ്പിച്ചയാൾ പിടിയിൽ. തൃശൂർ കൈപ്പമംഗലം സ്വദേശി ഷബീറാണ് വനം വകുപ്പിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു വിനോദ സഞ്ചാരികൾ ഉൾപ്പടെ നിരവധി യാത്രക്കാർ റോഡിൽ കുടുങ്ങിക്കിക്കുന്നതിനിടെ പ്രതിയുടെ പരാക്രമം.
പ്രകോപ്പിച്ചതിനെ തുടർന്ന് കാട്ടാന കാറുകൾക്ക് നേരെയടക്കം ആക്രമണം നടത്തിയിരുന്നു. പിന്നീട് കെ.എസ്.ആർ.ടി.സി ഡ്രൈവറും യാത്രക്കാരും ഇടപ്പെട്ടാണ് കബാലിയെ പിന്തിരിപ്പിച്ചത്.