< Back
Kerala
സജി ചെറിയാനെതിരായ കേസ്; പരാതിക്കാരന്റെ ഹരജി ഇന്ന് പരിഗണിക്കും
Kerala

സജി ചെറിയാനെതിരായ കേസ്; പരാതിക്കാരന്റെ ഹരജി ഇന്ന് പരിഗണിക്കും

Web Desk
|
5 Jan 2023 6:23 AM IST

ഇന്നലെ പരാതിക്കാരന്റെ പ്രാഥമിക വാദം കേട്ട കോടതി ഹരജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

തിരുവല്ല: സജി ചെറിയാനെതിരായ ഭരണഘടനാ വിരുദ്ധ പ്രസംഗ കേസിൽ പരാതിക്കാരനായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ തടസ ഹരജി തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ പരാതിക്കാരന്റെ പ്രാഥമിക വാദം കേട്ട കോടതി ഹരജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളിയിലെ പ്രസംഗം സംബന്ധിച്ച് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയ റെഫർ റിപ്പോർട്ട് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബൈജു കോടതിയെ സമീപിച്ചത്.

വിവാദ പ്രസംഗ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് പെറ്റീഷൻ ഹൈക്കോടതി പിരിഗണനയിലാണ്. ഇക്കാര്യത്തിൽ തീരുമാനമാകും വരെ തിരുവല്ല കോടതിയിലെ റെഫർ റിപ്പോർട്ടിൽ തീർപ്പ് കൽപ്പിക്കരുതെന്നും പരാതിക്കാരൻ തടസ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

Similar Posts