< Back
Kerala
police, accused, case,  killing a woman,  house,
Kerala

വീട് കയറി ആക്രമിച്ച്‌ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു

Web Desk
|
21 Feb 2023 8:25 PM IST

ഏനാത്ത് സ്വദേശി ശരണിനെ ആക്രമിച്ച കേസിൽ സുജാതയുടെ മക്കളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: അടൂർ മാരൂരിൽ വീട് കയറി ആക്രമിച്ച്‌ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട സുജാതയുടെയും അയൽവാസികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അക്രമി സംഘത്തിലെ 15 പേരെ തിരിച്ചറിഞ്ഞത് . അതേസമയം ഏനാത്ത് സ്വദേശി ശരണിനെ ആക്രമിച്ച കേസിൽ സുജാതയുടെ മക്കളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സുജാതയെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഘത്തിലെ രണ്ടുപേരെ ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ തുടരുന്ന രണ്ടുപേരൊഴികെ കേസിലെ ബാക്കി പ്രതികൾ എല്ലാവരും ഒളിവിലാണ് . വസ്തു തർക്കത്തെ തുടർന്ന് ശനിയാഴ്ച ഏനാത്ത് ഉണ്ടായ തർക്കത്തിൽ ഉൾപ്പെട്ട കുറുമ്പക്കര സ്വദേശി ശരണിന്റെ സുഹൃത്തുക്കളാണ് സുജാത കേസിലെ മുഖ്യ പ്രതികൾ . ഒളിവിലുള്ള പ്രതികളെ പിടികൂടിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ മാരൂരിലെ വീട്ടിലെത്തിച്ച സുജാതയുടെ മൃതദേഹം സംസ്കരിച്ചു. ഇതിന് പിന്നാലെയാണ് ഇവരുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും ബന്ധുവായ വിഗേനേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഏനാത്ത് കുറുംബക്കര സ്വദേശിയായ ശരണിനെ ആക്രമിച്ച കേസിലും മകളെ നായയെ കൊണ്ട് കടിപ്പിച്ച കേസിലും മുഖ്യപ്രതികളാണിവർ. ഇന്ന് വൈകിട്ട് ഇരെ കോടതയില് ഹാജരാക്കി റിമാൻഡ് ചെയ്യും.

കുറുമ്പക്കരയിൽ നടന്ന അടിപിടിക്കേസും മാരൂരിൽ നടന്ന കൊലപാതകവും അടൂർ ഡി.വൈ.എസ്.പിക്ക് കീഴിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അടൂർ - ഏനാത്ത് പോലീസ് സ്റ്റേഷനുകളിലെ പത്ത് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്‍പ്പെട്ടത്.

Similar Posts