< Back
Kerala

Kerala
മാനവീയം വീഥിയിലെത്തുന്നവരുടെ വീഡിയോ ചിത്രീകരിക്കാനൊരുങ്ങി പോലീസ്
|29 Dec 2023 9:58 PM IST
എല്ലാ വ്യക്തികളെയും പരിശോധിക്കാനും തീരുമാനം
തിരുവനന്തപുരം:പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മാനവീയം വീഥിയിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങി പോലീസ്.മാനവീയം വീഥിയിലെത്തുന്നവരുടെയെല്ലാം വീഡിയോ ചിത്രീകരിക്കും.വീഥിയിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും എല്ലാ വ്യക്തികളെയും പരിശോധിക്കുകയും ചെയ്യും.
വീഥിയിയുടെ ഇരുവശത്തും ബാരിക്കേഡുകൾ സ്ഥാപിക്കും.പരിസര പ്രദേശങ്ങളിൽ മഫ്തി പൊലീസ് പട്രോളിംഗും നടത്തും.അശ്രദ്ധയോടും മദ്യപിച്ചും ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നടപടി സ്വീകരിക്കുമെന്ന് പോലീസ്.
മാനവീയംവീഥിയിൽ ചേരിതിരിഞ്ഞുള്ള സംഘട്ടനങ്ങൾ പതിവായതിന് പിന്നാലെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.