< Back
Kerala
ഷാജഹാൻ വധക്കേസിലെ പ്രതികൾ ബിജെപി അനുഭാവികളെന്ന് ആവർത്തിച്ച് പൊലീസ്‌
Kerala

ഷാജഹാൻ വധക്കേസിലെ പ്രതികൾ ബിജെപി അനുഭാവികളെന്ന് ആവർത്തിച്ച് പൊലീസ്‌

Web Desk
|
19 Aug 2022 7:04 PM IST

നേരത്തെ എഫ്.ഐ.ആറിലും പ്രതികൾ ബിജെപി അനുഭാവികളെന്ന് പറഞ്ഞിരുന്നു.

പാലക്കാട്ടെ സിപിഎം പ്രാദേശിക നേതാവ് ഷാജഹാൻ വധക്കേസിലെ പ്രതികൾ BJP അനുഭാവികളാണെന്ന് പൊലീസ്. കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ബിജെപി അനുഭാവികളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നത്. നേരത്തെ എഫ്.ഐ.ആറിലും പ്രതികൾ ബിജെപി അനുഭാവികളെന്ന് പറഞ്ഞിരുന്നു.

അതേസമയം സഹോദരന്റെ പേര് പറയാൻ നിർബന്ധിച്ച് പൊലീസ് മർദിച്ചുവെന്ന് ആറാം പ്രതി ശിവരാജൻ പറഞ്ഞു. പ്രതികളെ പാലക്കാട് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം. ആരോപണം ഡി.വൈ.എസ്.പി നിഷേധിച്ചു.

Similar Posts