< Back
Kerala

പ്രതി സുധീഷ്
Kerala
വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
|13 Jan 2023 5:27 PM IST
മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷാണ് കേസിലെ പ്രതി. ബീവറേജിൽ നിന്നും മദ്യം വാങ്ങിയ ശേഷം ഇയാൾ വിഷം കലർത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ഇടുക്കി: ഇടുക്കി അടിമാലിയിൽ യുവാവ് മദ്യം കഴിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷാണ് കേസിലെ പ്രതി. മനോജ് എന്നയാളെ കൊല്ലാനാണ് സുധീഷ് ഉന്നം ഇട്ടത്. ബീവറേജിൽ നിന്നും മദ്യം വാങ്ങിയ ശേഷം ഇയാൾ വിഷം കലർത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് കുഞ്ഞുമോൻ,അനിൽകുമാർ, മനോജ് എന്നിവർ മദ്യം കഴിക്കുന്നത്. വഴിയിൽ കിടന്ന് കിട്ടിയ മദ്യമെന്ന് പറഞ്ഞ് സുധീഷാണ് മൂന്ന് പേർക്കും മദ്യം നൽകുന്നത്. സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചു