< Back
Kerala

Kerala
ബൈക്ക് മോഷ്ടിച്ചു കടക്കുന്നതിനിടെ പൊലീസ് തടഞ്ഞു; തോക്കു ചൂണ്ടി രക്ഷപെട്ട് മോഷ്ടാക്കള്‍
|22 Aug 2022 3:34 PM IST
തടയാന്‍ ശ്രമിച്ച നാട്ടുകാരെ തോക്കുചൂണ്ടി ഭയപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മോഷ്ടാക്കളെ പിന്തുടര്‍ന്നെത്തിയ പൊലീസ് തടഞ്ഞു. പിടിക്കപ്പെടുമെന്നായപ്പോള്‍ പൊലീസിന് നേരെയും തോക്കുചൂണ്ടി മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ പൊലീസിന് നേരെ തോക്കുചൂണ്ടി മോഷ്ടാക്കൾ കടന്നുകളഞ്ഞു. ബൈക്ക് മോഷ്ടിച്ച് പോകും വഴിയാണ് മോഷ്ടാക്കൾ പൊലീസിന് നേരെ തോക്കു ചൂണ്ടിയത്. ഇന്ന് ഉച്ചക്ക് ഒന്നരയടെയാണ് സംഭവം.മ്യൂസിയം സ്റ്റേഷന്‍പരിധിയില്‍ നിന്ന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച നാട്ടുകാരെ തോക്കുചൂണ്ടി ഭയപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഇവരെ പിന്തുടര്‍ന്നെത്തിയ പൊലീസ് തടഞ്ഞു. പിടിക്കപ്പെടുമെന്നായപ്പോള്‍ പൊലീസിന് നേരെയും തോക്കുചൂണ്ടി മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.