< Back
Kerala
Chennithala as a guest at the Jamia Nooria conference
Kerala

കേരളത്തിലെ പാവപ്പെട്ട രോഗികൾ ദുരിതത്തിൽ, മുഖ്യമന്ത്രി ആരോടും പറയാതെ അമേരിക്കയിലേക്ക് പോയി; രമേശ് ചെന്നിത്തല

Web Desk
|
5 July 2025 11:39 AM IST

നിപ അടക്കം പല രോഗങ്ങളും തിരിച്ചുവരുന്നത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ്. ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയെന്നും ചെന്നിത്തല ആരോപിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആരോഗ്യമേഖയെ സംബന്ധിച്ച വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയതിൽ വിമർശനവുമായി രമേശ് ചെന്നിത്തല. കേരളത്തിലെ പാവപ്പെട്ട രോഗികൾ ദുരിതത്തിലാണെന്നും ആരോഗ്യമന്ത്രിയുടെ രാജി വാങ്ങിയ ശേഷം മുഖ്യമന്ത്രി ചികിത്സക്ക് പോയാൽ മതിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ആരോടും പറയാതെ അമേരിക്കയിലേക്ക് പോയെന്നും ചെന്നിത്തല ആരോപിച്ചു.

വീണാ ജോർജ് രാജി വെക്കണം. ഇത്രയും കഴിവുകെട്ട മന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയെന്നും ചെന്നിത്തല ആരോപിച്ചു. നിപ അടക്കം പല രോഗങ്ങളും തിരിച്ചുവരുന്നത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ്. നിപ ബാധിച്ചവർ മരിച്ചിട്ടില്ലെന്നും എല്ലാവരും ചെറുത്ത് തോൽപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രിയുടെ സിനിമ സെൻസർബോർഡ് തടഞ്ഞത് എന്തെന്ന് അറിയില്ലെന്നും ധിക്കാര നടപടിയാണിതെന്നും ജാനകി സിനിമ വിവാദത്തിൽ ചെന്നിത്തല പ്രതികരിച്ചു. എം.വി ഗോവിന്ദന്റെ കനഗോലു പരാമർശം ഒട്ടും മര്യാദയില്ലാത്ത കാര്യങ്ങളാണെന്നും അങ്ങേയറ്റം നിഷേധാത്മകമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

watch video:

Similar Posts