< Back
Kerala
കൊല്ലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിനിയുടെ പോസ്റ്റുമോർട്ടം ഇന്ന്
Kerala

കൊല്ലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിനിയുടെ പോസ്റ്റുമോർട്ടം ഇന്ന്

Web Desk
|
19 Feb 2022 6:52 AM IST

കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

കൊല്ലം ചിതറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിനിയുടെ പോസ്റ്റുമോർട്ടം ഇന്ന്. കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

ചിതറ ഉരുളുകൂന്ന് സ്വദേശിയായ 16 കാരിയെ ഇന്നലെയാണ് വീടിനകത്തെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മുത്തശ്ശിക്ക് ഒപ്പമായിരുന്നു താമസം. മൂന്ന് മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ ഒരുദിവസം കാണാതായിരുന്നു. തുടർന്ന് രക്ഷാകർത്താക്കൾ ചിതറ പോലീസിൽ പരാതി നൽകി. എന്നാൽ പിറ്റേ ദിവസം പെൺകുട്ടി തിരിച്ചുവരികയും പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയും ചെയ്തു. കൂട്ടുകാരിയുടെ വീട്ടിൽ ആയിരുന്നു എന്നാണ് കുട്ടി നൽകിയ വിശദീകരണം.

അതിനുശേഷം സ്കൂളിൽ പോകാതെ ഓൺലൈൻ ക്ലാസുമായി വീട്ടിൽ തന്നെയായിരുന്നു. പാങ്ങോട് ഭരതന്നൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. കുട്ടിയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോർട്ടം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടക്കും.

Related Tags :
Similar Posts