Kerala

Kerala
പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകി
|29 Sept 2023 4:45 PM IST
പാലപെട്ടി സ്വദേശി റുക്‌സാനക്ക് ഓ-നെഗറ്റീവ് രക്തത്തിന് പകരം ബി-പോസിറ്റീവാണ് നൽകിയത്
മലപ്പുറം: പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകി. പാലപെട്ടി സ്വദേശി റുക്‌സാനക്ക് ഓ-നെഗറ്റീവ് രക്തത്തിന് പകരം ബി-പോസിറ്റീവാണ് നൽകിയത്. റുക്‌സാനയെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.റുക്‌സാന രക്തകുറവ് അനുഭവിക്കുന്ന വ്യക്തിയാണ്.
രക്തം മാറി കയറ്റിയ ഉടനെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തം കയറ്റുന്നത് നിർത്തി വെക്കുകയുമായിരുന്നു. റുകസാനയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഡ്യുട്ടിയിലുണ്ടായിരുന്ന നഴ്‌സുമാർക്കെതിരെയും ഡോക്ടർമാർക്കെതിരെയും നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.