< Back
Kerala

Kerala
ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹരജി ഇന്നു വീണ്ടും പരിഗണിക്കും
|26 April 2022 6:42 AM IST
ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹരജി വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിനെതിരെയുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ പ്രോസിക്യൂഷൻ കൈമാറിയിട്ടുണ്ട്. ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി നിർദേശിച്ച വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകിയത്. ഇതിൽ ഇന്ന് ദിലീപിനോട് മറുപടി നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ദിലീപിനെതിരെയുള്ള കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ നേരത്തെ കോടതിക്ക് കൈമാറി. ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും ഇന്ന് കോടതിയുടെ പരിഗണനക്കെത്തും. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ ഹരജികളും വിചാരണ കോടതി പരിഗണിക്കും.