< Back
Kerala
തിരുവനന്തപുരം ജില്ലയുടെ കോവിഡ് കണക്കിൽ നിന്ന് ടിപിആർ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കി
Kerala

തിരുവനന്തപുരം ജില്ലയുടെ കോവിഡ് കണക്കിൽ നിന്ന് ടിപിആർ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കി

Web Desk
|
21 Jan 2022 9:31 PM IST

ഇന്നലെ വരെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രസിദ്ധീകരിച്ചിരുന്നു

തിരുവനന്തപുരം ജില്ലയിലെ കോവിഡ് കണക്കുകളിൽ നിന്ന് ടിപിആർ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് ജില്ലയിലെ ടിപിആർ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കിയത്. ഇന്നലെ വരെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രസിദ്ധീകരിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 7896 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലകളിൽ ഒന്നാണ് തിരുവനന്തപുരം. സർക്കാർ മുമ്പേ തന്നെ ടിപിആർ പുറത്തുവിടുന്നത് അവസാനിപ്പിച്ചുവെന്നാണ് ആരോഗ്യമന്ത്രി മാധ്യമങ്ങൾക്കു മുമ്പാകെ വിശദീകരിച്ചത്. മാനദണ്ഡങ്ങൾ പ്രകാരം ജില്ലാ അടിസ്ഥാനത്തിൽ ടിപിആർ പുറത്തു വിടേണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇനി കാറ്റഗറി തിരിച്ചുള്ള ഡിപിആറായിരിക്കും പുറത്തു വിടുകയെന്നും ജില്ലാ അടിസ്ഥാനത്തിൽ ടിപിആർ പുറത്തു വിടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എന്നാൽ ഈ മാസം 15 ന് കോവിഡുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ ടിപിആറുമായി ബന്ധപ്പെട്ട പരാമർശമുണ്ട്.

Similar Posts