< Back
Kerala
കണ്ണൂരിൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ
Kerala

കണ്ണൂരിൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ

Web Desk
|
7 March 2026 5:11 PM IST

പിശക് കണ്ടെത്തിയതിനെ തുടർന്ന് ചോദ്യപേപ്പർ മാറ്റി നൽകി

കണ്ണൂര്‍: കണ്ണൂരിൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പർ മാറി നൽകി. ഇന്ന് ഉച്ച കഴിഞ്ഞുള്ള മലയാളം പരീക്ഷക്കാണ് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ നൽകിയത്. തലശ്ശേരി ബിആർസിക്ക് കീഴിലെ സ്കൂളുകളിലാണ് തെറ്റായ ചോദ്യപേപ്പർ വിതരണം ചെയ്തത്. പിശക് കണ്ടെത്തിയതിനെ തുടർന്ന് ചോദ്യപേപ്പർ മാറ്റി നൽകി.

എട്ടാം ക്ലാസിന്‍റേത് അടുത്ത ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷയായിരുന്നു. ഈ പരീക്ഷയുടെ ചോദ്യപേപ്പറാണ് ഒമ്പതാം ക്ലാസുകാര്‍ക്ക് നൽകിയത്.

വെള്ളിയാഴ്ചയാണ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച് 31നാണ് പരീക്ഷ അവസാനിക്കുന്നത്. ഏപ്രിൽ ആദ്യ വാരത്തോടെ മൂല്യനിർണ്ണയ ക്യാമ്പുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.



Similar Posts