< Back
Kerala
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ
Kerala

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ

Web Desk
|
9 Nov 2021 8:26 PM IST

കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി തന്നെ സ്ഥാനാർഥിയാകാനാണ് സാധ്യത

ഒഴിവു വന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ നൽകാൻ ഇന്ന് നടന്ന എൽഡിഎഫ് യോഗം തീരുമാനിച്ചു. സീറ്റിനായി മറ്റ് കക്ഷികൾ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല. കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി തന്നെ സ്ഥാനാർഥിയാകാനാണ് സാധ്യത. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫിലേക്ക് വരുമ്പോൾ ജോസ് കെ. മാണി രാജിവെച്ച രാജ്യസഭ സീറ്റിലേക്കാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി പറഞ്ഞിരുന്നു. സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിന് എല്ലാം ഉചിത സമയത്ത് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി. കേരള കോൺഗ്രസിന്റേതാണ് ഒഴിവു വന്ന രാജ്യസഭ സീറ്റെന്നും ജോസ് കെ മാണി അവകാശപ്പെട്ടിരുന്നു. എന്നാൽ ജോസ് കെ. മാണി മത്സരിക്കില്ലെന്നായിരുന്നു കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് ടോം നേരത്തെ പറഞ്ഞിരുന്നത്. സ്റ്റീഫൻ ജോർജ് മത്സരിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. നവംബർ 29നാണ് തെരഞ്ഞെടുപ്പ്. സംസ്ഥാന രാഷ്ട്രീയത്തിൽ തുടർന്ന് പാലാ സീറ്റിൽ വിജയിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആഗ്രഹമെന്ന് വാർത്തയുണ്ടായിരുന്നു.

Similar Posts