< Back
Kerala
psc
Kerala

റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ച് കാലമേറെ; ഹയർസെക്കൻഡറി അധ്യാപക പരീക്ഷാ ഉദ്യോഗാർഥികൾക്ക് ഇനിയും നിയമനമായില്ല

Web Desk
|
20 Jun 2024 6:35 AM IST

2019 മുതലുള്ള കണക്കുകൾ പ്രകാരം നടന്നത് 300ൽ താഴെ നിയമനങ്ങൾ മാത്രം

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ച് കാലം ഏറെയായിട്ടും നിയമനം നടക്കാതെ ഹയർസെക്കൻഡറി അധ്യാപക പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾ. തസ്തിക നിർണയത്തിൻ്റെ പേര് പറഞ്ഞാണ് സര്ക്കാർ നിയമനം മരവിപ്പിച്ചിരിക്കുന്നത്. താത്കാലിക അധ്യാപകരെ നിയമിച്ചാണ് പല സ്കൂളുകളിലും അധ്യയനം മുന്നോട്ടുകൊണ്ടുപോകുന്നത്.

തസ്തിക നിർണയം വൈകുന്നതും പിഎസ്‌സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും ആണ് നിയമന നടപടികൾ വൈകാനുള്ള പ്രധാന കാരണം. 2019 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 300ൽ താഴെ ഹയർ സെക്കൻഡറി അധ്യാപക നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. വിരമിക്കൽ അടക്കമുള്ള കാരണങ്ങളാൽ ഉണ്ടാകുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന ഉത്തരവ് ഇവിടെ പാലിക്കപ്പെടുന്നില്ല.

മാത്തമാറ്റിക്സ് ഫിസിക്സ് ,ബോട്ടണി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സുവോളജി, തുടങ്ങിയ ഭൂരിഭാഗം വിഷയങ്ങളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജൂനിയർ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാത്തതിനാൽ ആ ഒഴിവുകളും ഉണ്ടായിട്ടില്ല. മാർച്ച് 31നകം തസ്തിക നിർണയാക ഫയലുകൾ തീർപ്പാക്കണം എന്ന് ഹയർസെക്കൻഡറി ഡയറക്ടറേറ്റിന് വിദ്യാഭ്യാസ വകുപ്പ് അന്ത്യ ശാസനം നൽകിയിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല.

അതേ സമയം നിയമനശിപാർശ കിട്ടിയിട്ടും ജോലിയിൽ പ്രവേശിക്കാനാകാത്ത ഉദ്യോഗാർഥികളും ഉണ്ട്. ഓഫീസുകൾ പലതു കയറി ഇറങ്ങിയപ്പോഴൊക്കെയും ലഭിക്കുന്നത് സാമ്പത്തിക പ്രതിസന്ധി എന്ന മറുപടി മാത്രമാണ്.

Related Tags :
Similar Posts