< Back
Kerala
ഹൈക്കോടതിക്ക് മുമ്പിൽ യഥാർത്ഥ കാരണങ്ങൾ എത്തിയില്ല- വിഡി സതീശൻ
Kerala

ഹൈക്കോടതിക്ക് മുമ്പിൽ യഥാർത്ഥ കാരണങ്ങൾ എത്തിയില്ല- വിഡി സതീശൻ

Web Desk
|
15 Dec 2021 12:08 PM IST

പുതിയ സാഹചര്യങ്ങൾ കൂടി കോടതി പരിഗണിക്കണം

കണ്ണൂർ വിസിയുടെ നിയമനത്തിനെതിരായ ഹരജിയിൽ ഹൈക്കോടതിക്ക് മുമ്പിൽ യഥാർത്ഥ കാരണങ്ങൾ എത്തിയില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.സിംഗിൾ ബെഞ്ച് ഹരജി തള്ളിയത് വിഷയമാക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ പുറത്ത് വരുന്നതിന് മുമ്പ് നൽകിയ ഹരജിയാണിത്. നിയമനം തെറ്റാണെന്ന ഗവർണറുടെ കുറ്റസമ്മതവും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു മുഖ്യമന്ത്രിക്ക് എഴുതിയ കത്തുമുൾപ്പെടെ പുതിയ തെളിവുകൾ നിലവിലുണ്ട്. അതു കൂടി പരിഗണിച്ചായിരിക്കും ഡിവിഷൻ ബെഞ്ചിലേക്ക് പോകുന്നത്.പുതിയ സാഹചര്യങ്ങൾ കൂടി കോടതി പരിഗണിക്കണം. കേസിൽ സത്യവാങ്മൂലം ഗവർണർ സമർപ്പിച്ചതിന് ശേഷമാണ് ഗവർണർ തന്നെ വിവാദമാക്കുന്നതെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts