< Back
Kerala
വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ
Kerala

വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ

Web Desk
|
29 Aug 2022 10:17 AM IST

ഒറ്റയ്ക്കു താമസിക്കുന്ന 79 വയസുള്ള വൃദ്ധയുടെ വീട്ടിൽ ബന്ധുവായ യുവാവ് എത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

തിരുവനന്തപുരം : ബന്ധുവായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. കിളിമാനൂർ, തട്ടത്തുമല സ്വദേശി ആർ. അംജിത്തിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 23 ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിക്കുന്ന 79 വയസുള്ള വൃദ്ധയുടെ വീട്ടിൽ ബന്ധുവായ യുവാവ് എത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ച വൃദ്ധയെ ക്രൂരമായി മർദിച്ചവശയാക്കിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.

മർദനത്തിൽ പരിക്കേറ്റ വൃദ്ധയെ രാവിലെ ബന്ധുക്കളെത്തി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പൊലീസിൽ പരാതി നൽകി. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതി ഒളിവിലായിരുന്ന സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു. യുവാവ് മുൻപും സമാന കേസിൽ പ്രതിയായിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള യുവാവ് കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ്. കിളിമാനൂർ എസ്.എച്ച്.ഒ എസ്. സനോജിന്‍റെ നേതൃത്വത്തിൽ എസ് ഐ മാരായ വിജിത്ത്.കെ.നായർ, രാജേന്ദ്രൻ, എഎസ്ഐ ഷാജു, സീനിയർ സി.പി.ഒ കിരൺ, സി.പി.ഒ പ്രജിത്ത്, വനിതാ സീനിയർ സി.പി.ഒ ശ്രീജ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Tags :
Similar Posts