< Back
Kerala
school building demolish
Kerala

എറണാകുളം ഉദയംപേരൂരിൽ 100 വർഷം പഴക്കമുള്ള സ്കൂള്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു

Web Desk
|
19 Dec 2024 12:15 PM IST

കുട്ടികൾ എത്തുന്നതിന് മുൻപായതിനാല്‍ വന്‍ അപകടം ഒഴിവായി

കൊച്ചി : എറണാകുളം ഉദയംപേരൂരില്‍ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണു. കുട്ടികൾ എത്തുന്നതിന് മുൻപായതിനാൽ വൻ അപകടം ഒഴിവായി. കണ്ടനാട് ജെ.ബി. സ്കൂളിൻ്റെ 100 വർഷം പഴക്കമുള്ള കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് ഇന്ന് രാവിലെ 9.30 ഓടെ തകർന്നുവീണത്. കെട്ടിടത്തിൽ 3 കുട്ടികളുള്ള അംഗനവാടി പ്രവർത്തിക്കുന്നുണ്ടെങ്കിലും കുട്ടികൾ എത്തുന്നതിന് മുൻപായതിനാല്‍ വന്‍ അപകടം ഒഴിവായി.

കെട്ടിടത്തിൻ്റെ കാലപ്പഴക്കം കാരണം സ്കൂൾ കുട്ടികളുടെ അധ്യയനം നടക്കുന്നത് തൊട്ടടുത്ത് പുതുതായി നിർമിച്ച കെട്ടിടത്തിലാണ്. എന്നാൽ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാനെത്തിയിരുന്നത് തകർന്നുവീണ പഴയ കെട്ടിടത്തിലാണ്. മേൽക്കൂര വീണത് ഉച്ച സമയത്താകാതിരുന്നതും ഭാഗ്യമായി. കെട്ടിടം തകർന്നതറിഞ്ഞ് വാർഡ് കൗൺസിലർമാരും ഉദയംപേരൂർ പൊലീസും നാട്ടുകാരുമുൾപ്പെടെയുള്ളവർ സ്കൂളിലെത്തിയിരുന്നു.



Similar Posts