< Back
Kerala

Kerala
കോഴിക്കോട് ആവിക്കൽതോടിലെ സമരപ്പന്തൽ പൊളിച്ചനിലയിൽ; പൊളിച്ചത് പൊലീസെന്ന് സമരക്കാർ
|27 Nov 2022 10:09 AM IST
പൊലീസും കോർപ്പറേഷൻ അധികൃതരും ചേർന്നാണ് പന്തൽ പൊളിച്ചതെന്ന് സമരസമിതി ആരോപിച്ചു.
കോഴിക്കോട്: ആവിക്കൽതോട് ശുചിമുറി മാലിന്യപ്ലാന്റ് പദ്ധതി പ്രദേശത്തെ പഴയ സമരപ്പന്തൽ പൊളിച്ചുനീക്കിയ നിലയിൽ. പൊലീസാണ് പന്തൽ പൊളിച്ചതെന്ന് സമരസമിതി പ്രവർത്തകർ ആരോപിച്ചു. സമരം തുടങ്ങിയത് മുതൽ സമരപ്പന്തലിന് സമീപം വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഇന്നലെ വൈകീട്ടോടെ പൊലീസുകാരെ മുഴുവൻ പിൻവലിച്ചു. അതിന് പിന്നാലെയാണ് സമരപ്പന്തൽ പൊളിച്ചതെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.