< Back
Kerala

Kerala
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
|18 April 2023 10:02 PM IST
ഇറിഗേഷൻ പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന ആൽമരത്തിന്റെ ചില്ലകളാണ് ഒടിഞ്ഞുവീണത്
അങ്കമാലി: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. അങ്കമാലി നായത്തോട് ഷാപ്പ് ജംഗ്ഷനിലാണ് സംഭവം. ഇറിഗേഷൻ പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന ആൽമരത്തിന്റെ ചില്ലകളാണ് ഒടിഞ്ഞുവീണത്.
പരിക്കേറ്റ നായത്തോട് സ്വദേശിനിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് നാട്ടുകാർ നായത്തോട് വിമാനത്താവള റോഡ് ഉപരോധിച്ചു. നാളെ തന്നെ മരം മുറിച്ച് മാറ്റാം എന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

