< Back
Kerala

Kerala
ഗുരുവായൂർ ആനക്കോട്ടയിലെ ചന്ദ്രശേഖരന്റെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു
|8 Nov 2023 4:51 PM IST
25 വർഷമായി പുറത്തിറക്കാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാൻ കൊല്ലപ്പെട്ടു. കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ എ.ആർ.രതീഷാണ് കൊല്ലപ്പെട്ടത്. വെള്ളം നൽകാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.
കൊമ്പ് കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
25 വർഷമായി പുറത്തിറക്കാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്.

