< Back
Kerala

Kerala
സിഗ്നൽ വൈകി, ഗേറ്റ് അടച്ചില്ല: സ്കൂൾ വാൻ കുറുകെ കടക്കുമ്പോൾ ട്രെയിൻ വന്നു; ഒഴിവായത് വൻദുരന്തം
|9 July 2024 4:47 PM IST
വിദ്യാർഥികളുമായി ഗേറ്റ് മുറിച്ചു കടക്കുമ്പോഴായിരുന്നു സംഭവം
തൃശൂർ: റെയിൽവെ ഗേറ്റ് അടയ്ക്കുന്നതിന് മുമ്പേ ട്രെയിൻ എത്തി. തൈക്കാട്ടുശേരിയിലാണ് റെയിൽവെ ഗേറ്റ് അടയ്ക്കും മുമ്പേ ട്രെയിൻ എത്തിയത്. സ്കൂൾ വാൻ, ഗേറ്റ് കുറുകെ കടക്കുമ്പോളാണ് ട്രെയിൻ വന്നത്. വാനിന്റെ 300 മീറ്റർ ദൂരത്ത് ട്രെയിനെത്തിയതായി വാൻ ഡ്രൈവർ വിജയകുമാർ പറഞ്ഞു.
മൂന്നു വിദ്യാർഥികളുമായി ഗേറ്റ് മുറിച്ചു കടക്കുമ്പോഴായിരുന്നു സംഭവം. തുടർന്ന് ജനശതാബ്ദി ട്രെയിൻ ഗേയ്റ്റിന് സമീപത്ത് ട്രാക്കിൽ നിർത്തി.സിഗ്നൽ വൈകിയതിനെ തുടർന്നാണ് ഗേറ്റ് അടക്കാതിരുന്നത്. അതേസമയം ഗേറ്റ് കീപ്പർ ഗ്രീൻ സിഗ്നൽ നൽകാതെ ട്രെയിൻ കടന്നു പോകില്ലെന്നാണ് റയിൽവേയുടെ വിശദീകരണം.