< Back
Kerala
തീരുമാനം പറയേണ്ടത് സ്പോൺസർ: മെസ്സി കേരളത്തിൽ വരുമോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി അബ്ദുറഹ്മാൻ
Kerala

'തീരുമാനം പറയേണ്ടത് സ്പോൺസർ': മെസ്സി കേരളത്തിൽ വരുമോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി അബ്ദുറഹ്മാൻ

Web Desk
|
3 Jun 2025 3:46 PM IST

ഇപ്പോൾ തെരഞ്ഞെടുപ്പ് കാലമാണെന്നും അതാണ് ചർച്ച ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു

ന്യൂഡൽഹി: മെസ്സി കേരളത്തിൽ വരുമോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി വി. അബ്ദുറഹ്മാൻ. അതിൽ തീരുമാനം പറയേണ്ടത് സ്പോൺസറാണെന്നും അവർ പറയുമെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ ബേജാറാകേണ്ട സ്പോൺസറാണത് ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പ് കാലമാണ് അതാണ് ചർച്ച ചെയ്യേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലയണൽ മെസ്സിയുടെ കേരള സന്ദർശനത്തിൽ കായിക മന്ത്രിയും സ്‌പോൺസറും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. സ്‌പോൺസർ പണമടച്ചാൽ ടീം വരുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. സന്ദർശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ് സ്‌പോൺസറായ ആന്റോ അഗസ്റ്റിൻ ആദ്യം പറഞ്ഞത്. എന്നാൽ പണമടച്ചെന്നും എത്രയെന്ന് പറയാനാവില്ലെന്നും പിന്നീട് തിരുത്തിയിരുന്നു.

വാർത്ത കാണാം:


Similar Posts