< Back
Kerala
ഓണച്ചന്തയുടെ സംസ്ഥാന തലം ഉദ്ഘാടനം നടന്നു
Kerala

ഓണച്ചന്തയുടെ സംസ്ഥാന തലം ഉദ്ഘാടനം നടന്നു

Web Desk
|
25 Aug 2025 7:41 PM IST

സാധാരണക്കാരന്റെ കീശ കീറാതെ ഓണം ആഘോഷിക്കുന്ന മാർഗമാണ് സർക്കാർ ഒരുക്കുന്നതെന്ന്‌ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം:സംസ്ഥാനത്ത് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വെളിച്ചെണ്ണയുടെ അടക്കമുള്ള വിലക്കയറ്റത്തിൽ ഇടപെടാൻ സർക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ കീശ കീറാതെ ഓണം ആഘോഷിക്കുന്ന മാർഗമാണ് സർക്കാർ ഒരുക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

മാതൃകപരമായ ഇടപെടലിലൂടെ വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ സാധിച്ചു. സപ്ലൈകോ അതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 32 ലക്ഷത്തോളം ആളുകൾ കഴിഞ്ഞ വർഷം സപ്ലൈകോയെ ആശ്രയിച്ചിട്ടുണ്ടെന്നും ഇത്തവണ ഏറ്റവും ചുരുങ്ങിയത് 280 കോടിയെങ്കിലും വിൽപന നടക്കും എന്നാണ് വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലെ റേഷൻ സംവിധാനം നടക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേന്ദ്രത്തോട് എട്ട് രൂപ 30 പൈസക്ക് അരി നൽകാൻ ആവശ്യപ്പെട്ടപ്പോൾ നൽകാനാവില്ലെന്നാണ് പറഞ്ഞതെന്നും ദുരന്ത സമയത്തും കേന്ദ്രം സഹായം നൽകിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്ത് തടസ്സമുണ്ടായാലും സാധാരണക്കാരന് ആശ്വാസം നൽകുന്ന നടപടിയിൽ നിന്ന് പിന്നോട്ട് പോവില്ലെന്നു വികസനവും ക്ഷേമവും ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts