
ദേശീയ ഗെയിംസ് വോളിബോൾ ടീമിനെ ചൊല്ലി തർക്കം: സംസ്ഥാന സ്പോർട്സ് കൗൺസിൽ ഹൈക്കോടതിയിലേക്ക്
|ടീമിനെ മാറ്റില്ലെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ
കൊച്ചി: ദേശീയ ഗെയിംസ് വോളിബോൾ ടീമിനെ ചൊല്ലിയുള്ള തർക്കത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഹൈക്കോടതിയിലേക്ക്. ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടുത്ത ടീമിനെ ദേശീയ ഗെയിംസിൽ പങ്കെടുപ്പിക്കണം. കേരള ഒളിമ്പിക് അസോസിയേഷന്റെ ടീം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
ഐഒഎയുടെ നിർദ്ദേശത്തെ തുടർന്നാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും അസോസിയേഷൻ തെരഞ്ഞെടുത്ത ടീമിനെ മാറ്റില്ലെന്നും കേരള ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിന് നിലവിൽ രണ്ട് ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിന്റെയും സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത ടീമിന്റെയും പേരുകൾ ഇതുവരെ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്പോർട്സ് കൗൺസിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു. തങ്ങളുടെ ടീമിനെ മത്സരിപ്പിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
കത്തിന് അനുകൂല മറുപടി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനനാണ് സ്പോർട്സ് കൗൺസിലിന്റെ നിലവിലെ തീരുമാനം.